ഒരു വിദ്യാർത്ഥിയുടെ കുട്ടിക്കാലം പരീക്ഷാഫലങ്ങളാൽ മാത്രം നിർവചിക്കപ്പെടേണ്ടതല്ല. അതിന് പുറമേ, കളിയും കലയും നിറഞ്ഞ ഒരു അനുഭവമാകുകയും വേണം.......
കൊച്ചി: കരള്‍ പകുത്ത് നല്കി അച്ഛന്റെ അനുഗ്രഹാശിസുകള്‍ വാങ്ങി അക്ഷര പരീക്ഷയെഴുതി. കരള്‍ രോഗ ബാധിതനായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയായ അജിതനാണ് മകള്‍ അക്ഷരയുടെ കരള്‍ സ്വീകരിച്ചത്. ......
കൊച്ചി : കൊച്ചി നഗരസഭാ ഏകപക്ഷീയമായും അശാസ്ത്രീയമായും സ്ട്രീറ്റ് വെൻഡിംഗ് സോണുകൾ നിശ്ചയിക്കുന്നതിനെതിരെ വ്യാപാരികളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ഒരു പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിക്കുന്നു. മേയ് 5 തിങ്കളാഴ്ച രാവിലെ 10 മുതൽ 11 മണിവരെ പെന്റാമേനക കോംപ്ലക്സിന്റെ മുന്നിലാണ് പ്രതിഷേധ സമരം നടത്തുന്നത്. ......
കൊച്ചി: പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ കേസിൽപ്പെട്ട് കിടക്കുന്ന കാലപ്പഴക്കമുള്ള വാഹനങ്ങൾ അനധികൃതമായി കടത്തിക്കൊണ്ട് പോയി പൊളിച്ച് വിറ്റതിന് പ്രതി ചേർക്കപ്പെട്ടയാളുടെ സ്ഥാപനത്തിൽ സർവീസിൽ നിന്ന് വിരമിച്ച സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് മലപ്പുറം യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥന് 24 മണിക്കൂറിനകം മാനേ ജരായി നിയമനം ലഭിച്ചത് വിവാദമാകുന്നു.സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് കഴിഞ്ഞ മാസം വിരമിച്ച ഗ്രേഡ് എസ്.ഐ ബഷീറാണ് ആക്രി ബിസിനസ്സുകാരനായ മലപ്പുറം തിരുവാലി പത്തിരിയാൽ സ്വദേശി ജൂബിൻ്റെ സ്ഥാപനത്തിൽ മാനേജർ കം ലീഗൽ അഡ്വൈസറായി നിയമിതനായത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അവകാശികളില്ലാതെയും ഉപയോഗശൂന്യമായും കിടക്കുന്ന വാഹനങ്ങൾ ലേലം വിളിച്ച് സ്വന്തമാക്കി പൊളിക്കുന്നവരിൽ പ്രമുഖനാണ് ഇയാൾ .ഇതിൻ്റെ മറവിൽ അനധികൃതമായി വാഹനങ്ങൾ കടത്തിയതിന് 2023 ഏപ്രിൽ 29ന് നിലമ്പൂർ പോലീസ് ജൂബിനെ പ്രതിയാക്കി കേസെടുത്തിരുന്നു. ......
കൊച്ചി : സഭ വിരുദ്ധരുമായി കൈകോർത്ത് മേജർ ആർച്ച്ബിഷപ്പും, മെത്രാപ്പോലീത്തൻ വികാരിയും സിനഡ് തീരുമാനങ്ങൾ മറികടന്ന് കുർബാന സമവായ ഫോർമുല തീരുമാനം വിശ്വസികളുടെ മേൽ അടിച്ചേൽപ്പിച്ചാൽ അൽ മായരെ സംഘടിപ്പിച്ച് കൊണ്ട് കാക്കനാട് മൗണ്ട് സെൻറ് തോമസിന് മുന്നിൽ അനിശ്ചിത കാല സത്യാഗ്രഹ സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്ക് കാത്തലിക്ക് നസ്രാണി അസോസിയേഷൻ നേതൃത്വം കൊടുക്കുമെന്ന് അങ്കമാലിയിൽ കൂടിയ നേതൃയോഗമാണ് ഈ തീരുമാനം കൈ കൊണ്ടത്.മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനായിഏഴാം തീയതി മുതൽ ആരംഭിക്കുന്ന കോൺക്ലേവ് ദിവസത്തിലാണ് രാവിലെ 10 മുതൽ സഭ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിന് മുന്നിലാണ് സത്യാഗ്രഹം സമരം.ചെങ്ങനാശേരി ബിഷപ്പ് മാർ തോമസ് തറയിലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സഭാവിരുദ്ധരുടെ ഗൂഢ നീക്കം വിശ്വാസി സമൂഹം ചെറുത്ത് തോൽപ്പിക്കും. വിമതരുടെ ഇത്തരം വ്യാജപ്രചരണങ്ങളിൽ വിശ്വാസികൾ അകപ്പെടരുത്.ഒരേ ബലീ പീംത്തിൽ സഭയുടെ സത്യകുർബാനയും നിരോധിച്ച കുർബാനയും അർപ്പിക്കാൻ കാത്തലിക്ക് നസ്രാണി അസോസിയേഷൻ അനുവദിക്കില്ല. ......
കൊച്ചി : അഖില ഭാരത് ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷനായി സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദിനെ നിയോഗിച്ചു. അഖില ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനും സുഭാഷ് ചന്ദ്രബോസിൻ്റെ പേരക്കുട്ടിയുമായ രാജ്യശ്രീ ചൗധരിയാണ് പ്രഖ്യാപനം നടത്തിയത്. ......
കോട്ടയ്ക്കൽ: ചക്ക മുഖത്ത് വീണ് ഒൻപതു വയസ്സുകാരിക്ക് ദാരുണാന്ത്യം. കാലൊടി കുഞ്ഞലവിയുടെ മകൾ ചങ്കുവെട്ടി സ്വദേശി ആയിഷ തെസ്നി ആണ് മരിച്ചത്.......
മലയാള സിനിമയിലെ പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ വെളിപ്പെടുത്തൽ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ആരാണ് ആ നടനെന്നോ എന്താണ് നടൻ ചെയ്ത തെറ്റെന്നോ പറയാതെയായിരുന്നു ലിസ്റ്റിന്റെ വെളിപ്പെടുത്തൽ. ......
വിവാഹതട്ടിപ്പുകാരിയായ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയായ ഗുൽഷാന റിയാസ് ഖാനാണ് അറസ്റ്റിലായത്.......